നടന്‍ വിജയകാന്ത് വീണ്ടും ആശുപത്രിയില്‍

ചെന്നൈ-ചലച്ചിത്ര നടനും ഡി.എം.ഡി.കെ. സ്ഥാപക പ്രസിഡന്റുമായ വിജയകാന്തിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയാണ് അദ്ദേഹത്തെ ഗിണ്ടിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പതിവു പരിശോധനയ്ക്കായാണ് വിജയകാന്തിനെ ആശുപത്രിയിലെത്തിച്ചതെന്നും അടുത്തദിവസം വീട്ടിലേക്കു മടങ്ങുമെന്നും ഡി.എം.ഡി.കെ. വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, വിജയകാന്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശുപത്രിയധികൃതര്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. അനാരോഗ്യത്തെത്തുടര്‍ന്ന് നവംബര്‍ 18-ന് വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഏതാനും ആഴ്ചകള്‍ നീണ്ട ചികിത്സയ്ക്കുശേഷം വീട്ടിലേക്കു മടങ്ങി. ഒരാഴ്ചമുമ്പ് ചെന്നൈയില്‍ നടന്ന ഡി.എം.ഡി.കെ. ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ വിജയകാന്ത് പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ പ്രേമലതാ വിജയകാന്തിനെ യോഗം ഡി.എം.ഡി.കെ. ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയും ചെയ്തു.

Latest News