ഉമ്മുൽ ഖുവൈൻ- യു.എ.ഇ കെ.എം.സി.സി തൃശൂർ ജില്ലാ കോ-ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന കുടുംബ സംഗമം സ്‌നേഹ വസന്തം-2024 അജ്മാൻ അൽ ഹീലിയോയിൽ നടത്താൻ ത്വയ്യിബ് ചേറ്റുവയുടെ അധ്യക്ഷതയിൽ ചേർന്ന പ്രവർത്തക സമ്മേളനം തീരുമാനിച്ചു. ലീഗ് സംസ്ഥാന കൗൺസിൽ അംഗം കെ.കെ ഹംസക്കുട്ടി ഉദ്ഘാടനം നിർവഹിച്ചു.
ദുബായ് കെ.എം.സി.സി സ്‌റ്റേറ്റ് സെക്രട്ടറി അഷ്‌റഫ് കൊടുങ്ങല്ലൂർ, ഷാർജ സ്‌റ്റേറ്റ് സെക്രട്ടറി ഷാനവാസ് കെ.എസ്, കോ-ഓർഡിനേഷൻ കമ്മിറ്റി ഓർഗ. സെക്രട്ടറി അസ്‌കർ അലി തിരുവത്ര എന്നിവർ പരിപാടിയുടെ രൂപരേഖ അവതരിപ്പിച്ചു. ചർച്ചയിൽ പങ്കെടുത്ത് മുഹമ്മദ് മോൻ, ഷഫീഖ് (ഉമ്മുൽ ഖുവൈൻ), ബാദുഷ അണ്ടത്തോട്, ഹുസൈൻ പുന്നയൂർ (റാസൽഖൈമ), അബ്ദുൽ ഖാദർ ചക്കനാത്ത്, നസ്രുദ്ദീൻ, താജുദ്ദീൻ (ഷാർജ), ആർ.വി.എം മുസ്തഫ, ഉബൈദ് ചേറ്റുവ (ദുബായ്), സാദിഖ് കൈപ്പമംഗലം (അബുദാബി), സലാം വലപ്പാട്, ജലീൽ ടി.എച്ച് (അജ്മാൻ) തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ജനറൽ സെക്രട്ടറി ജമാൽ മനയത്ത് സ്വാഗതവും അബു പുന്നയൂർ നന്ദിയും പറഞ്ഞു.






