ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. ഫെബ്രുവരി 9 ന് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നു. ടൊവിനോയുടെ കരിയറിലെ തന്നെ വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രമാണിത്. പതിവ് ഇൻവെസ്റ്റിഗേഷൻ രീതിയിൽ നിന്നു മാറി അന്വേഷകരുടെ കഥയാണ് ചിത്രം പറയുന്നത്. ജോണി ആന്റണി, ജിനു വി. ഏബ്രഹാം എന്നിവരുടെ സഹ സംവിധായകനായിരുന്നു ഡാർവിൻ കുര്യാക്കോസ്.
തിയേറ്റർ ഓഫ് ഡ്രീംസും സരിഗമയും യൂഡ്ലി ഫിലിംസിന്റെ ബാനറിൽ ജിനു വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ചിത്രത്തിൽ സിദ്ദീഖ്, ഹരിശ്രീ അശോകൻ, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, ഇന്ദ്രൻസ്, സിദ്ദീഖ്, ഷമ്മി തിലകൻ, കോട്ടയം നസീർ, മധുപാൽ, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശൻ, സാദിഖ്, ബാബുരാജ്, അർത്ഥന ബിനു, രമ്യ സുവി, ശരണ്യ എന്നിവർ മറ്റു വേഷങ്ങളിൽ എത്തുന്നു.
സന്തോഷ് നാരായണൻ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്ന ആദ്യ മലയാള ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ജിനു വി. എബ്രഹാം. ഗൗതം ശങ്കർ ആണ് ക്യാമറ. എഡിറ്റിംഗ് സൈജു ശ്രീധർ, കലാസംവിധാനം ദിലീപ് നാഥ്, കോസ്റ്റ്യൂംസ് സമീറ സനീഷ്, മേക്കപ് സജി കാട്ടാക്കട, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ, മാർക്കറ്റിംഗ് ഒബ്സ്ക്യുറ, പി.ആർ.ഒ ശബരി.






