'ക്ഷേത്രം പണിയലല്ല സർക്കാരിന്റെ ജോലി, ഇതെല്ലാം ബി.ജെ.പിയുടെ കളി'; രാമക്ഷേത്ര ദർശനത്തിന് ഇപ്പോഴില്ലെന്നും ശശി തരൂർ

തിരുവനന്തപുരം - ക്ഷേത്രം കെട്ടലല്ല സർക്കാരിന്റെ ജോലിയെന്ന് എ.ഐ.സി.സി പ്രവർത്തകസമിതി അംഗം ശശി തരൂർ എം.പി. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് താൻ രാമക്ഷേത്രം സന്ദർശിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അങ്ങനെ ചെയ്താൽ ജനം അത് വേറെ രീതിയിൽ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
 അയോധ്യ രാമക്ഷേത്ര സമർപ്പണ ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പോകണമോ എന്നുള്ളത് വ്യക്തിപരമായി തീരുമാനിക്കേണ്ട കാര്യമാണ്. ഇക്കാര്യത്തിൽ പാർട്ടി തീരുമാനം ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. തീരുമാനം ക്ഷണം കിട്ടിയവർ തന്നെ എടുക്കട്ടെയെന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യങ്ങളോടായി പ്രതികരിച്ചു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം സി.പി.എം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി നിരസിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ, യെച്ചൂരിയുടെ പാർട്ടിക്ക് മതവിശ്വാസം ഇല്ല. കോൺഗ്രസ് പാർട്ടി മതവിശ്വാസത്തിന് എതിരല്ല. ഭൂമി പൂജ ഉൾപ്പെടെ എല്ലാം ബി.ജെ.പി പ്രചരണയുധമാക്കിയെന്നും ഇതെല്ലാം ബി.ജെ.പിയുടെ കളിയാണെന്നും ശശി തരൂർ പറഞ്ഞു.
  തന്റെ സ്ഥാനാർത്ഥിത്വം പാർട്ടി തീരുമാനിച്ചിട്ടില്ല. സ്ഥാനാർത്ഥിയായാൽ ജനം തീരുമാനമെടുക്കുമെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി.
 

Latest News