ഒന്നും അമിതമാകരുത്; ആശുപത്രി കിടക്കയില്‍നിന്ന് രഞ്ജിനി ഹരിദാസ്

ചെന്നൈ- നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അവതാരക രഞ്ജിനി ഹരിദാസിന്റെ ഉപദേശം ശ്രദ്ധേയം.
സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെ രഞ്ജിനി തന്നെയാണ് താന്‍ ആശുപത്രിയിലായ കാര്യം വെളിപ്പെടുത്തിയത്.  ഇക്കാര്യം പങ്കുവച്ചത്.
ചെറിയ രീതിയില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങുമ്പോഴേ ചികിത്സിച്ചില്ലെങ്കില്‍ എന്താകും അവസ്ഥയെന്ന് ഇതിലൂടെ മനസ്സിലായെന്ന് രഞ്ജിനി പറയുന്നു.
കഴിഞ്ഞ ദിവസം പോലും സുഹൃത്ത് അഞ്ജലി ഉതുപ്പിന്റെ ഒപ്പം പാര്‍ട്ടിക്ക് പോയിരുന്നു. എന്നാല്‍ ഇങ്ങനെ ഒരു അവസ്ഥ വരുമെന്ന് പ്രതീക്ഷിച്ചില്ല. ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങിയപ്പോഴേ ചികിത്സിക്കേണ്ടിയിരുന്നു. എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യമൊന്നുമില്ലെങ്കിലും ഇനിയും വഷളാകാതെ നോക്കുന്നതിലാണ് കാര്യം.
    ക്രിസ്മസ് സംഭവബഹുലമായിരുന്നു. പക്ഷേ ഒന്നും അമിതമാകരുത്. ആശുപത്രിയിലെ ഐസിയു മുറിയില്‍ കയറേണ്ടി വരുന്ന അവസ്ഥ അത്ര നല്ലതല്ല. ഒരു ചെറിയ ചെസ്റ്റ് ഇന്‍ഫെക് ഷനാണ് ഈ നിലയില്‍ എത്തിയിരിക്കുന്നത്. ആഘോഷങ്ങള്‍ക്ക് പിന്നാലെ മാത്രം പോയതിനാലാണ് ഇങ്ങനെ സംഭവിച്ചത്. കുറച്ചു ദിവസത്തിനുള്ളില്‍ എല്ലാം ശരിയാകും-രഞ്ജിനി കുറിച്ചു.

ഇംഗ്ലീഷില്‍ സംസാരിച്ച് കേരളത്തിലെ ഏറ്റവും ശ്രദ്ധേയായ അവതാരകയായി മാറിയ താരമാണ് രഞ്ജിനി ഹരിദാസ്. വര്‍ഷങ്ങളായി ടെലിവിഷനിലും സിനിമയിലും സജീവമായ രഞ്ജിനി തന്റെ വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News