ഇതരമതവിഭാഗങ്ങളുടെ ആഘോഷത്തിൽ മുസ്ലിംകൾക്കും പങ്കെടുക്കാം-കാന്തപുരം

കോഴിക്കോട്- ഇതരമതവിഭാഗങ്ങളുടെ ആഘോഷങ്ങളിൽ മുസ്ലിംകൾക്കും പങ്കെടുക്കാമെന്നും അവരുടെ സംസ്‌കാരം പകർത്താതിരുന്നാൽ മതിയെന്നും കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. മമ്പുറം തങ്ങൾ ഉൾപ്പെടെയുള്ളവർ മറ്റു മതങ്ങളുമായി സൗഹൃദം പുലർത്തിയതാണ് കേരളത്തിലെ പാരമ്പര്യമെന്നും കാന്തപുരം വ്യക്തമാക്കി. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകുന്ന സമസ്തയുടെ നൂറാം വാർഷികം ഈ മാസം 30ന് കാസർക്കോട് ജില്ലയിലെ ചട്ടഞ്ചാലിൽ നടക്കുമെന്നും കാന്തപുരം പറഞ്ഞു. സുന്നി ഐക്യത്തിന് നൂറാം വാർഷികം തടസമല്ല. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് കോൺഗ്രസാണ് നിലപാട് വ്യക്തമാക്കേണ്ടതെന്നും കാന്തപുരം പറഞ്ഞു.

ഈ വാർത്തകൾ കൂടി വായിക്കാം
ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ച് മുറിവുണ്ടാക്കിയശേഷം മുളകു പൊടി തേച്ചു, കശ്മീരില്‍ സൈനികരുടെ ക്രൂരത

ഇന്ത്യയിലെ ടെക്കികള്‍ക്ക് വലിയ തിരിച്ചടി; ആപ്പിളും ഗൂഗിളും ഫേസ്ബുക്കും നിയമിക്കുന്നില്ല

ഒരു കോടിയുടെ സ്വര്‍ണം മലാശയത്തില്‍ ഒളിപ്പിച്ച രണ്ട് സൗദി യാത്രക്കാര്‍ പിടിയില്‍; കൂലി 20,000 രൂപ

പ്രാര്‍ഥനാ ഹാളില്‍ സ്വന്തം ഫോട്ടോ കണ്ട് ഞെട്ടി യൂസഫലി, ഉടന്‍ തന്നെ മാറ്റാന്‍ ആവശ്യപ്പെട്ടു;വൈറലായി വീഡിയോ

Latest News