ഒരു കോടിയുടെ സ്വര്‍ണം മലാശയത്തില്‍ ഒളിപ്പിച്ച രണ്ട് സൗദി യാത്രക്കാര്‍ പിടിയില്‍; കൂലി 20,000 രൂപ

മുംബൈ-സൗദി അറേബ്യയില്‍നിന്ന്  മുംബൈ വിമാനത്താവളത്തിലെത്തിയ രണ്ട് യാത്രക്കാര്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച 1.12 കോടി രൂപയുടെ സ്വര്‍ണം പിടിച്ചു. ഇവര്‍
സ്വര്‍ണപ്പൊടിയാണ് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്ത മുംബൈ കസ്റ്റംസിലെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് (എഐയു) അറിയിച്ചു. സ്വര്‍ണം സ്വീകരിക്കാനെത്തിയ മറ്റ് രണ്ട് പേരും അറസ്റ്റിലായി. എല്ലാവരും രാജസ്ഥാന്‍ സ്വദേശികളാണ്. രണ്ട് െ്രെഡവര്‍മാരും ഒരു കല്‍പണിക്കാരനും ഉള്‍പ്പെടെയുള്ള പ്രതികള്‍ തുച്ഛമായ തുകയ്ക്ക് പകരമണ് സ്വര്‍ണം കടത്താന്‍ തയാറായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലാല്‍ സിങ്ങിനെയും രത്തന്‍ ഖാനെയും വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞത്.  പരിശോധനയില്‍ മെഴുക് രൂപത്തിലാക്കിയ സ്വര്‍ണം മലാശയത്തില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. സ്വര്‍ണം സ്വീകരിക്കാനെത്തിയ ഗുലാം ഷബീര്‍, മുസ്തഫ റാസ എന്നിവരെയും പിടികൂടിയതായി കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പിടിച്ചെടുത്ത സ്വര്‍ണം തന്റേതല്ലെന്നും 20,000 രൂപ കൂലിക്കാണ് താന്‍ സ്വര്‍ണം കൊണ്ടുവന്നതെന്ന് സിംഗ് സമ്മതിച്ചു, 15,000 രൂപയ്ക്ക് പകരമാണ് സ്വര്‍ണം കടത്തിയതെന്ന് ഖാനും സമ്മതിച്ചു.
കേസിന്റെ അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാല്‍ പ്രതികളുടെ കൂടുതല്‍ ബന്ധങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ആരാണ് സ്വര്‍ണം നല്‍കിയതെന്നും അന്തിമ സ്വീകര്‍ത്താക്കള്‍ ആരാണെന്നും കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

Latest News