വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ പ്രധാനമന്ത്രിയോട് മണിപ്പൂര്‍ വിഷയം ചോദിക്കണമായിരുന്നെന്ന് ബിനോയ് വിശ്വം

ന്യൂദല്‍ഹി- പ്രധാനമന്ത്രി ഒരുക്കിയ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാരെ വമര്‍ശിച്ച് സി. പി. ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രധാനമന്ത്രിയോട് മണിപ്പൂര്‍ വിഷയം ചോദിക്കണമായിരുന്നുവെന്നും വിരുന്നിനു പിന്നിലെ രാഷ്ട്രീയ അജന്‍ഡ എല്ലാവര്‍ക്കും മനസിലാകുമെന്ന് അദ്ദേഹം പറഞ്ഞു.

മണിപ്പൂര്‍ കലാപമോ മറ്റ് രാഷ്ട്രീയ വിഷയങ്ങളോ വിരുന്നില്‍ ചര്‍ച്ചയായില്ലെന്നാണു റിപ്പോര്‍ട്ട്. സഭാപ്രതിനിധികളും വ്യവസായ പ്രമുഖരും ഉള്‍പ്പെടെ 60 പേര്‍ മോദിയുടെ വിരുന്നില്‍ പങ്കെടുത്തിരുന്നു. 2024 പകുതിയോടെയോ 2025 ആദ്യമോ ഫ്രാന്‍സിസി മാര്‍പ്പാപ്പ ഇന്ത്യയിലെത്തുമെന്നാണ് പ്രധാനമന്ത്രി വിരുന്നിനിടെ അറിയിച്ചത്. ഇത് ആദ്യമായാണ് ലോക് കല്ല്യാണ്‍ മാര്‍ഗിലെ മോദിയുടെ വസതിയില്‍ ക്രിസ്മസ് വിരുന്നൊരുക്കിയത്.

Latest News