ആലപ്പുഴ- വൃദ്ധമാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മകനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നിത്തല ചെറുകോല്‍ പ്ലാന്തറ വീട്ടില്‍ ഷിബു സൈമണി (53) നെ യാണ് മാന്നാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പ്ലാന്തറ വീട്ടില്‍ കുഞ്ഞമ്മ സൈമണാണ് (78) മകന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. ബുധനാഴ്ച രാത്രിയാണ് സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ സൈമണ്‍ മാതാവ് മൂത്ത മകന്റെ വീട്ടിലേക്ക് പോകാത്തതില്‍ പ്രകോപിതനായി വാക്ക് തര്‍ക്കം ഉണ്ടാകുകയും തുടര്‍ന്ന് സ്റ്റീല്‍ പാത്രം ഉപയോഗിച്ച് തലക്കും മുഖത്തും ക്രൂരമായി അടിച്ചു പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
തുടര്‍ന്ന് ഇവര്‍ മാവേലിക്കര ഗവണ്മെന്റ് ആശുപത്രിയില്‍ ചികിത്സ തേടി. നാട്ടുകാര്‍ അറിയിച്ചത് അനുസരിച്ച് മന്നാര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജോസ് മാത്യുവിന്റെ നിര്‍ദ്ദേശപ്രകാരം എസ് ഐ ബിജുക്കുട്ടന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)