ടൈംസ് ഓഫ് ഇന്ത്യയുടെ 'തലതിരിഞ്ഞ' പരസ്യതന്ത്രം

മുംബൈ-ടൈംസ് ഓഫ് ഇന്ത്യയുടെ ഞായറാഴ്ച പതിപ്പായ സണ്‍ഡേ ടൈംസിലെ ചിത്രങ്ങള്‍ തലതിരിഞ്ഞ് പ്രസിദ്ധീകരിച്ചു. വായനക്കാര്‍ പത്രം കണ്ടു ഞെട്ടി ഓഫിസിലേക്ക് തുരുതുരാ ഫോണ്‍ ചെയ്തു. ചിലരാകട്ടെ പത്രത്തിന് പറ്റിയ തെറ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ ആഘോഷിക്കുകയും ചെയ്തു. 

എന്നാല്‍ ഞായറാഴ്ചയിലെ പത്രവായന വ്യത്യസ്തമാക്കാനുള്ള പരസ്യ തന്ത്രമായിരുന്നുവത്രെ അത്. ഇക്കാര്യം ടൈംസ് ഓഫി ഇന്ത്യ എക്‌സില്‍ അറിയിക്കുകയും ചെയ്തു. പ്രഭാതം വ്യത്യസ്ത അനുഭവത്തോടെ തുടങ്ങുക എന്ന ആശയമാണ് പത്രം വായനക്കാരിലെത്തിച്ചത്.

Latest News