ദുബായ്- തിരൂർ കുറ്റൂർ സ്വദേശി ദുബായിൽ നിര്യാതനായി. ജീവകാരുണ്യ പ്രവർത്തകനും മുസ് ലിം ലീഗ് നേതാവും എ.എ.കെ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമയുമായ തിരൂർ കുറ്റൂർ സ്വദേശി പാറപ്പുറത്ത് ബാവ ഹാജിയുടെ സഹോദരൻ മുഹമ്മദ്കുട്ടി ഹാജിയുടെ മകൻ മുഹമ്മദ് നിസാർ (40) ആണ് ദുബായിൽ നിര്യാതനായത്. കെ.എം.സി.സി പ്രവർത്തകനായിരുന്നു.
അസ്മാബിയാണ് മാതാവ്. ഭാര്യ: സഫ. മിസ്ഹബ്, ലീഫ എന്നിവര്‍ മക്കളാണ്.






