കുറച്ചു കോണ്ടം കൂടി ആയാലോ? ലുലു ജീവനക്കാരന് പണി പോയി

മസ്‌കത്ത്- ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന സ്ത്രീകള്‍ക്ക് നാപ്കിന്‍ എത്തിച്ചുനല്‍കാന്‍ അഭ്യര്‍ഥിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ അസഭ്യമെഴുതിയ ജീവനക്കാരനെ ലുലു ഗ്രൂപ്പ് പുറത്താക്കി. ഇയാള്‍ക്കെതിരെ  സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമിര്‍ശനം ഉയര്‍ന്നിരുന്നു.

എല്ലാവരും ദുരിതം അനുഭവിക്കുകയാണെന്നും ആര്‍ത്തവ അവസ്ഥയിലുള്ള സ്ത്രീകള്‍ക്ക് ഇത് നരകയാതന ആണെന്നുമുള്ള കുറിപ്പിനു താഴെയാണ് കോഴിക്കോട് നരിക്കുനി സ്വദേശിയായ രാഹുല്‍ സി പുത്തലത്ത് എന്നയാളുടെ അശ്ലീല കമന്റ്.  കുറച്ച് കോണ്ടം കൂടി ആയാലോ എന്നായിരുന്നു ഇയാളുടെ ചോദ്യം.

മസ്‌കത്തിലെ ലുലു ജീവനക്കാരനായ ഇയാളെ ഉടന്‍ തന്നെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടതായി ലുലു ഗ്രൂപ്പ് വൃത്തങ്ങള്‍ പറഞ്ഞു.
പോസ്റ്റ് വിവാദമായതോടെ നടപടി ഭയന്ന് ഫേസ്ബുക്ക് വീഡിയോയിലൂടെ മാപ്പ് ചോദിച്ച് ഇയാള്‍ രംഗത്തെത്തിത്തിയിരുന്നു. മദ്യ ലഹരിയിലായിരുന്നുവെന്നും വലിയ തെറ്റാകുമെന്ന് കരുതിയില്ലെന്നുമാണ് മാപ്പപേക്ഷ.  

 

Latest News