ദുബായ്-മുജാഹിദ് സംഘടനയുടെ യുവജന വിഭാഗമായ ഐ.എസ്.എം സംസ്ഥാന പ്രസിഡന്റായിരുന്ന പരേതനായ അബൂബക്കർ കാരക്കുന്നിന്റെ മരുമകൻ മുഹമ്മദ് നിസു(29) ദുബായിൽ നിര്യാതനായി. യു.എ.ഇ ഇസ്ലാഹി സെന്റർ നാഷണൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു. കിർഗിസ്ഥാൻ സന്ദർശനം പൂർത്തിയാക്കി തിരിച്ചെത്തിയ ശേഷം പനി ബാധിച്ച് ചികിത്സയിലായിരുന്നു. തെക്കൻ കുറ്റൂർ പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജിയുടെ മകനാണ്.






