തമിഴ് ഹാസ്യ നടന്‍ ബോണ്ടാ മണി അന്തരിച്ചു

ചെന്നൈ-പ്രമുഖ ഹാസ്യ നടന്‍ ബോണ്ടാ മണി അന്തരിച്ചു. അറുപത് വയസായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹം ചികിത്സയില്‍ ആയിരുന്നുവെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച രാത്രി പതിനൊന്നരയ്ക്ക് വീട്ടില്‍വച്ച് ബോണ്ട മണി ബോധരഹിതനായി. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുക ആയിരുന്നു.ശ്രീലങ്കയിലെ മാന്നാര്‍ ജില്ല സ്വദേശിയാണ് ബോണ്ട മണി. 1991ല്‍ ഭാഗ്യരാജ് സംവിധാനം ചെയ്ത 'പൗനു പൗനൂതന്‍' എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തുന്നത്. സുന്ദര ട്രാവല്‍സ്, മരുത മല, വിന്നര്‍, വേലായുധം, സില്ല തുടങ്ങി നിരവധി സിനിമകളില്‍ അദ്ദേഹം ഹാസ്യവേഷത്തില്‍ എത്തി. വടിവേലുവിനൊപ്പം അദ്ദേഹം ചെയ്ത വിവിധ കോമഡി രംഗങ്ങള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. 'തനിമൈ'എന്ന സിനിമയില്‍ ആണ് മണി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.

Latest News