മുഖ്യമന്ത്രിക്ക് ഹൈക്കോടതി ജഡ്ജിയുടെ മറുപടി, ആരും രാജാവാണെന്ന് കരുതരുത്

കൊച്ചി - തന്റെ വിധികള്‍ മൂല്യങ്ങള്‍ മുന്‍നിര്‍ത്തിയാണെന്നും ആരെന്ത് വിചാരിച്ചാലും പറയാന്‍ ഉള്ളത് താന്‍ പറയുമെന്നും ആരും രാജാവാണെന്ന് കരുതരുതെന്നും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. അടിമാലി സ്വദേശിനി മറിയക്കുട്ടിക്ക് വിധവാ പെന്‍ഷന്‍ ലഭിക്കാത്ത വിഷയത്തില്‍ ഹൈക്കോടതി വിധിക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് മറുപടിയായാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇക്കാര്യം പറഞ്ഞത്. മറിയക്കുട്ടിയുടെ വിഷയത്തില്‍  ഹൈക്കോടതി അവര്‍ക്ക് തോന്നിയത് പറയുമെന്നും അതില്‍ നടപ്പാക്കാന്‍ കഴിയുന്നത് നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിലപാട് വ്യക്തമാക്കിയത്. മറിയക്കുട്ടിയുടെ പെന്‍ഷന്‍ ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്ന് കോടതിയിലും പുറത്തും സര്‍ക്കാര്‍ ആവര്‍ത്തിച്ചിരുന്നു. മറിയക്കുട്ടിയുടെ കേസില്‍ സര്‍ക്കാറിനെതിരെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ആരും രാജാവല്ലെന്നും ചെയ്യുന്ന കാര്യങ്ങള്‍ കൊട്ടിഘോഷിച്ച് നടക്കുന്നത് നല്ല ശീലം അല്ലെന്നും ദേവന്‍ രാമചന്ദ്രന്‍ മുഖ്യമന്ത്രിക്ക് മറുപടിയെന്നോണം പറഞ്ഞു.

 

Latest News