തിരുവനന്തപുരത്ത് മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികള്‍ മണ്ണിനടിയില്‍പെട്ടു, ഒരാളെ പുറത്തെടുത്തു

തിരുവനന്തപുരം - തിരുവനന്തപുരത്തെ ശ്രീകാര്യത്ത് മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികള്‍ മണ്ണിനടിയില്‍പെട്ടു. ഒരാളെ പുറത്തെടുത്തു. ഡ്രെയിനേജ് കുഴിയെടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. 10  താഴ്ചയിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. പുറത്തെടുത്ത ആളുടെ ആരോഗ്യനില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. രണ്ടാമന്‍ ഇപ്പോഴും മണ്ണിനിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. ബീഹാര്‍ സ്വദേശി ദീപക്കാണ് മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നത്. ഇയാളെ രക്ഷിക്കാന്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.

 

Latest News