കൊടുവള്ളിയില്‍ സ്വകാര്യ ബസ് ബൈക്കിന്റെ പിന്നിലിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

കോഴിക്കോട് - കൊടുവള്ളിയില്‍ സ്വകാര്യ ബസ് ബൈക്കിന്റെ പിന്നിലിടിച്ച്  ബൈക്ക് യാത്രക്കാരന്‍ മരിച്ചു.  ദേശീയപാത 766 ലാണ് സംഭവം. നെല്ലാങ്കണ്ടി പുല്ലോറമ്മല്‍ സ്വദേശി ദീപക് (കുട്ടന്‍- 35) ആണ് മരിച്ചത്.  ശനിയാഴ്ച വൈകുന്നരേമായിരുന്നുു അപകടം. കോഴിക്കോട് നിന്ന് അടിവാരത്തേക്ക് പോകുകയായിരുന്ന റിലയന്‍സ് ബസ് ദീപക് സഞ്ചരിച്ച ബൈക്കിന് പിന്നില്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ദീപക്കിനെ നാട്ടുകാര്‍ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദീപക് ജില്ലാ സഹകരണ ആശുപത്രിയില്‍ ഐടി വിഭാഗത്തില്‍ ജീവനക്കാരനായിരുന്നു.

 

Latest News