Sorry, you need to enable JavaScript to visit this website.

ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നാതിരിക്കാന്‍  ഇതെല്ലാം ഭക്ഷണത്തിലുള്‍പ്പെടുത്തണം 

നാദാപുരം- ചര്‍മ്മത്തിന് ചെറുപ്പം നിലനിര്‍ത്താന്‍ കൊളാജന്‍ എന്ന പ്രോട്ടീന്‍ അത്യാവശ്യമാണ്. മുടി, നഖം, ചര്‍മ്മം എന്നിവയുടെ കലകള്‍ക്ക് ആരോഗ്യം നിലനിര്‍ത്താന്‍ കൊളാജന്‍ അത്യാവശ്യമാണ്. സാല്‍മണ്‍ കഴിക്കുന്നത് കൊളാജന്‍ ഉയര്‍ത്തുന്നു. ഇതില്‍ നിറയെ ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സി അടങ്ങിയ സിട്രസ് പഴങ്ങള്‍ കഴിക്കുന്നത് കൊളാജന്റെ ഉല്‍പാദനത്തെ ഉയര്‍ത്തുന്നു.ഇലക്കറികള്‍, ബെറീസ്, മുട്ട, അവക്കാഡോ, ഇഞ്ചി എന്നീ ഭക്ഷണങ്ങളും കൊളാജന്റെ ഉല്‍പാദനം ഉയര്‍ത്തി ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കും. കൊളാജന്‍ നിര്‍മാണത്തിനാവശ്യമായ അമിനോ ആസിഡുകള്‍ മുട്ടയില്‍ ധാരാളം ഉണ്ട്.

Latest News