ദോഹ- ഐ.സി.എഫ് ഹമദ് ഹോസ്പിറ്റലുമായി സഹകരിച്ച് ദോഹയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഖത്തർ നാഷണൽ ബ്ലഡ് ഡൊണേഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി വൈഭവ് എ.തണ്ടാലെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ് പ്രസിഡന്റ് അബ്ദുൽ റസാഖ് മുസ് ലിയാർ അധ്യക്ഷത വഹിച്ചു.
ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.സി.സി വൈസ് പ്രസിഡന്റ് സുബ്രഹ് മണ്യ ഹെബ്ബഗേലു, ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി ബോബൻ വർക്കി എന്നിവർ പ്രസംഗിച്ചു. അഹ് മദ് സഖാഫി പേരാമ്പ്ര, കെ.വി മുഹമ്മദ് മുസ്‌ലിയാർ, അസീസ് സഖാഫി പാലോളി, അബ്ദുൽ സലാം ഹാജി പാപ്പിനിശേരി, കെ.ബി അബ്ദുല്ല ഹാജി, റഹ് മത്തുല്ല സഖാഫി, സുറൂർ ഉമർ തുടങ്ങിയവർ സംബന്ധിച്ചു.
ഐ.സി.എഫ് ഹെൽത്തോറിയം കാമ്പയിന്റെ ഭാഗമായി ഉച്ചക്ക് ഒരു മണി മുതൽ വൈകിട്ട് ഏഴ് മണി വരെ സംഘടിപ്പിച്ച പരിപാടിയിൽ നാനാ തുറകളിൽപെട്ട നൂറു കണക്കിന് പേർ രക്തം ദാനം ചെയ്തു. ഹമദ് ഹോസ്പിറ്റൽ നൽകുന്ന പ്രശംസാപത്രം വൈകീട്ട് നടന്ന സമാപന ചടങ്ങിൽ ഹോസ്പിറ്റൽ അധികൃതർ ഐ.സി.എഫ് നേതാക്കൾക്കു കൈമാറി. നൗഷാദ് അതിരുമട സ്വാഗതവും ഉമർ പുതുപ്പാടം നന്ദിയും രേഖപ്പെടുത്തി.






