ദോഹ- വയനാട് മുസ് ലിം യതീംഖാന ജനറൽ സെക്രട്ടറിയും, മുസ് ലിം ലീഗ് വയനാട് ജില്ലാ സീനിയർ വൈസ് പ്രസിഡന്റും, സംസ്ഥാന മുസ് ലിം ലീഗ് സെക്രട്ടറിയേറ്റ് മെമ്പറുമായിരുന്ന എം.എ മുഹമ്മദ് ജമാലിന്റെ വിയോഗത്തിൽ ഖത്തർ കെ.എം.സി.സി അനുശോചന, പ്രാർഥനാ സംഗമം നടത്തി.
കെ.എം.സി.സി ഖത്തർ സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലകത്ത് അധ്യക്ഷത വഹിച്ചു.
കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റി, വയനാട് ജില്ലാ കമ്മിറ്റി, വയനാട് മുസ് ലിം യതീംഖാന ഖത്തർ ചാപ്റ്റർ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്ന അനുശോചന യോഗത്തിൽ കൊടക്കൽ സയ്യിദ് സഖാഫ് തങ്ങൾ പ്രാർഥന നടത്തി. ഉപദേശക സമിതി വൈസ് ചെയർമാൻ എസ്.എ.എം ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. റഈസലി വയനാട്, ജില്ലാ പ്രസിഡന്റ് ഇസ്മായിൽ വപ്പനത്തിൽ, ജനറൽ സെക്രട്ടറി അശ്‌റഫ് പൂന്തോടൻ, ഹമീദ് ഹാജി മരുന്നൂർ, പി.വി മുഹമ്മദ് മൗലവി, അബു മണിച്ചിറ, കെ.എ ഹബീബ്, അബ്ദു പാപ്പിനിശ്ശേരി, അടിയോട്ടിൽ അഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.






