Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സുഖമില്ലാത്ത സുധാകരന്‍ കല്ലേറിനും അടിപിടിക്കും വരണോയെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍

തിരുവനന്തപുരം - സുഖമില്ലാത്ത സുധാകരനെ മുന്നില്‍ നിര്‍ത്തി കോണ്‍ഗ്രസുകാര്‍ വൃത്തികെട്ട കളി കളിക്കുകയാണെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍.  കോണ്‍ഗ്രസിലെ ഒരു വിഭാഗമാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. കെ സുധാകരന് സുഖമില്ല. അങ്ങനെയുള്ള ഒരാള്‍ കല്ലേറിനും അടിപിടിക്കും വരണോ?  കോണ്‍ഗ്രസ് നടത്തിയ ഡി ജി പി ഓഫീസ് മാര്‍ച്ചില്‍ പോലീസിന് നേരെ ആസൂത്രിതമായ ആക്രമണമാണ് അരങ്ങേറിയത്. കോണ്‍ഗ്രസ് ജാഥ ആരംഭിച്ചത് മുതല്‍ റോഡരികിലെ നവകേരള സദസ്സിന്റെ ബോര്‍ഡുകള്‍ അടിച്ചു തകര്‍ത്തു. റോഡില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അഴിഞ്ഞാടി.ഡി ജി പി ഓഫിസിലേക്ക് ഉണ്ടായത് സാധാരണ സമര രീതിയല്ല. അസാധാരണമായ സംഭവമാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. കമ്പിവടികളും വാളുകളും കയ്യില്‍ കരുതി പ്രകടനം നടത്തി. ഭ്രാന്ത് പിടിച്ച അവസ്ഥയിലായിരുന്നു കോണ്‍ഗ്രസ് നേതാക്കളും അണികളും. നേതാക്കള്‍ സംസാരിക്കുമ്പോള്‍ പോലീസിന് നേരെ കല്ലെറിഞ്ഞു. കല്ലെറിഞ്ഞപ്പോള്‍ പോലീസ് പിന്നോട്ട് മാറി സംയമനം പാലിച്ചതാണ്. പോലീസിന് നേരെ തുരു തുരാ  കല്ലേറ് വന്നാല്‍ പിന്നെന്തു ചെയ്യണം. അക്രമികളെ തുരുത്തുകയാണ് പോലീസ് ചെയ്തത്. പോലീസിന്റെ അഭ്യര്‍ത്ഥന കേള്‍ക്കാത്തതിനാലാണ് പോലീസിന് പ്രതിരോധിക്കേണ്ടി വന്നതെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

 

Latest News