പൂഞ്ച് ഭീകരാക്രമണം: വന്‍ തിരച്ചില്‍, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

പൂഞ്ച് - അഞ്ച് സൈനികരുടെ ജീവനെടുത്ത ഭീകരരെ കണ്ടെത്തുന്നതിന് സുരക്ഷാസേനയുടെ വന്‍ തിരച്ചില്‍ തുടരുന്നതിനിടെ ജമ്മുകശ്മീരിലെ പൂഞ്ച്, രജൗരി ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചു. ശനിയാഴ്ച പുലര്‍ച്ചെ മുതലാണ് രണ്ടു ജില്ലകളിലെയും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചതായി അധികൃതര്‍ അറിയിച്ചത്.

വ്യാഴാഴ്ചയാണ് പൂഞ്ചിലെ സൂരങ്കോട്ട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചത്.

 

 

Latest News