സതീശന്‍ പറവൂരിന് പുറത്ത് ലോകം കണ്ടത് പ്രതിപക്ഷ നേതാവായ ശേഷമാണെന്ന് മന്ത്രി മുഹമ്മദ് റിയാസിന്റെ പരിഹാസം

തിരുവനന്തപുരം -പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പരിഹാസവുമായി മന്ത്രി മുഹമ്മദ് റിയാസ്. സതീശന്‍ പറവൂരിന് പുറത്ത് ലോകം കണ്ടത് പ്രതിപക്ഷ നേതാവായ ശേഷമാണെന്നും അടുത്ത പ്രതിപക്ഷ നേതാവിനുള്ള സീറ്റ് ബുക്കിങ് ടവ്വല്‍ മാത്രമാണ് സതീശനെന്നും മുഹമ്മദ് റിയാസ് വിമര്‍ശിച്ചു. സതീശന്‍ താന്‍ പ്രമാണിത്തത്തിന്റെ ആള്‍രൂപമാണെന്നും മന്ത്രി പറഞ്ഞു.  കഴിഞ്ഞ ദിവസം റിയാസിനെതിരെ പരിഹാസവുമായി സതീശന്‍ രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് റിയാസിന്റെ വിമര്‍ശനമുണ്ടായത്.  റിയാസ് മൂക്കാതെ പഴുത്ത ആളാണെന്നും മാനേജ്‌മെന്റ് ക്വാട്ടയില്‍ മന്ത്രിയായതിന്റെ കുഴപ്പമാണ് റിയാസിനെന്നും, മന്ത്രി കേടായ റോഡിലെ കുഴി എണ്ണട്ടെയെന്നുമായിരുന്നു സതീശന്റെ പരാമര്‍ശം. പാര്‍ട്ടിയിലെ തന്റെ സ്വാധീനമളക്കാന്‍ റിയാസ് വരേണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു.

Latest News