പ്രളയത്തിൽ പെടാതെ രണ്ടു മാസമുള്ള കുഞ്ഞിനെ കാത്ത സൈനികൻ

കുടക്- കനത്ത പ്രളയത്തിൽ മുങ്ങിയ കുടകിലെ ഒരു വീട്ടിൽ അകപ്പെട്ട രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷിക്കുന്ന വീഡിയോ വൈറലായി. ദേശീയ ദുരന്ത നിവാരണ സേനയുടെ സൈനികരാണ് കുഞ്ഞിനെ സാഹസികമായി രക്ഷിച്ചത്. കുത്തിയൊലിക്കുന്ന പുഴയുടെ മുകളിലൂടെ കെട്ടിയ റോപ് വേയിലൂടെയാണ് സൈനികൻ കുഞ്ഞിനെ പുറത്തെത്തിക്കുന്നത്. 
കഴിഞ്ഞ മുപ്പത്തിയാറ് മണിക്കൂറായി കനത്തമഴ പെയ്യുകയാണ് കുടകിൽ. നിരവധി പേർക്ക് വീടും കിടപ്പാടവും നഷ്ടമായി. ആറുപേരാണ് ഇതോടകം മരിച്ചത്. മറ്റിടങ്ങളിൽനിന്ന് കുടക് ജില്ലയിലേക്കുള്ള റോഡ് അടക്കമുള്ള ഗതാഗതസംവിധാനങ്ങളും താറുമാറായി. അൻപതിലേറെ മണ്ണുമാന്തി യന്ത്രങ്ങളാണ് ഇവിടെ റോഡുകൾ സാധാരണ നിലയിലാക്കാൻ പ്രവർത്തിക്കുന്നത്. കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ഇവിടെ സന്ദർശനം നടത്തിയിരുന്നു.
 

Latest News