അബുദാബി- രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ യു.എ.ഇയിലെത്തി. യു.എ.ഇ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ മന്ത്രി ചർച്ച ചെയ്തു.
ജയിലിൽ കഴിയുന്നവരുടെ മോചനം, പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ നിയമം, പ്രവാസികളുടെ യാത്രാ വിലക്കുമായി ബന്ധപ്പെട്ട വിഷയങ്ങൾ, മറ്റു തൊഴിൽ സംബന്ധമായ പ്രശ്‌നങ്ങൾ എന്നിവയിൽ സത്വര നടപടികൾ കൈക്കൊള്ളാൻ വിദേശകാര്യ സഹമന്ത്രി നിർദേശം നൽകി. യു.എ.ഇ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ കോൺസുലേറ്റിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.






