ദോഹ- കൾച്ചറൽ ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കോഴിക്കോട് ജില്ലാ പ്രസിഡന്റായി ആരിഫ് സി.കെയെ തെരഞ്ഞെടുത്തു. നജ്മൽ.ടി ജനറൽ സെക്രട്ടറിയായും അംജദ് കൊടുവള്ളി ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.
നൗഷാദ് പാലേരി, സൈനുദ്ദീൻ ചെറുവണ്ണൂർ, ഫൗസിയ ജൗഹർ, റാസിഖ് നരങ്ങോളി എന്നിവരെ വൈസ് പ്രസിഡന്റുമാരായും യാസിർ ടി.കെ, മുഹ്‌സിൻ ഓമശ്ശേരി, ആസിഫ് കള്ളാട്, ബാസിം കൊടപ്പന എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.
ഹാരിസ് പുതുക്കൂൽ, റസാഖ് കാരാട്ട്, സമീറ റഹീം, ഫൈറൂസ് ആരിഫ്, ഫവാസ് ഇ.എ തുടങ്ങിയവരെ വിവിധ വകുപ്പ് കൺവീനർമാരായും തെരഞ്ഞെടുത്തു. മുബാറക് കെ.ടി, ഷാഹിദ് ഓമശ്ശേരി, അഫ്‌സൽ കളിയാടത്ത്, മുഹമ്മദ് അസ് ലം, ഷബാന ഷാഫി, ഷമീമ ടി.കെ എന്നിവരാണ് മറ്റു ജില്ലാ കമ്മിറ്റിയംഗങ്ങൾ.
ജില്ലാ ജനറൽ കൗൺസിലിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
സംസ്ഥാന ജനറൽ സെക്രട്ടറി ഷാഫി മൂഴിക്കൽ കൗൺസിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം റഷീദ് അഹമ്മദ് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. സി.സാദിഖ്, മഖ്ബൂൽ അഹമ്മദ്, ആരിഫ് സി.കെ തുടങ്ങിയവർ സംസാരിച്ചു.






