മരിക്കാനുള്ള എളുപ്പവഴികൾ; യുട്യൂബിൽ വീഡിയോ കണ്ട ആറാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി

ജയ്പൂർ-രാജസ്ഥാനിൽ  ആറാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മരിക്കാനുള്ള എളുപ്പവഴികൾ ചിത്രീകരിക്കുന്ന വീഡിയോകൾ കുട്ടി യൂട്യൂബിൽ കാണാറുണ്ടായിരുന്നുവെന്ന് അമ്മാവൻ പോലീസിനോട് പറഞ്ഞു.  ഒമ്പത് വയസ്സുകാരനെ വ്യാഴാഴ്ചയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ച പോലീസ് ഫോൺ കസ്റ്റഡിയിലെടുത്തു.

കുടുംബാംഗങ്ങൾ അയൽവാസികളെ കാണാൻ പോയിരിക്കയായിരുന്നു. സഹോദരങ്ങൾ പുറത്ത് കളിച്ചുകൊണ്ടിരുന്നതിനാൽ വീട്ടിൽ കുട്ടി തനിച്ചായിരുന്നെന്ന് ബന്ധുക്കൾ അറിയിച്ചു. ഡിസംബർ 11 നായിരുന്നു  കുട്ടിയുടെ ജന്മദിനമെന്നും ബന്ധുക്കൾ പറഞ്ഞു.

കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് അധികൃതർ സമഗ്രമായ അന്വേഷണം നടത്തിവരികയാണെന്ന്  പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Latest News