വയറുവേദനക്ക് മന്ത്രവാദം; മയക്കുമരുന്ന് നല്‍കി യുവതിയെ പീഡിപ്പിച്ച സിദ്ധനും സഹായിയും അറസ്റ്റില്‍

മലപ്പുറം-മന്ത്രവാദത്തിന്റെ മറവില്‍ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ വ്യാജ സിദ്ധന്‍ അറസ്റ്റില്‍. മലപ്പുറം കാവനൂര്‍ സ്വദേശി അബ്ദുറഹ്മാനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് കുന്ദമംഗലത്താണ് കേസിനാസ്പദമായ സംഭവം. കുന്ദമംഗലം പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അബ്ദുറഹ്മാന്റെ സഹായി മലപ്പുറം കടങ്ങല്ലൂർ ചിറപ്പാലം പാലാംകോട്ടിൽ സെഫൂറ (41)യെയും പിടികൂടി.

മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ യുവതിയെ കുന്ദമംഗലത്തിന് സമീപം മടവൂരിലെത്തിച്ചായിരുന്നു പീഡനം. വയറുവേദനയ്ക്ക് മന്ത്രവാദത്തിലൂടെ ചികിത്സ നല്‍കാമെന്ന് പറഞ്ഞ് മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുകയായിരുന്നു. പ്രതിയുടെ സഹായത്തിനായി മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നു. സമാനരീതിയില്‍ മറ്റ് യുവതികളെയും കുട്ടികളെയും അബ്ദുറഹ്മാന്‍ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. നേരത്തെ പോക്‌സോ കേസുമായി ബന്ധപ്പെട്ട് ഇയാള്‍ അറസ്റ്റിലായിരുന്നെങ്കിലും ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു.

Latest News