ദോഹ- ഖത്തർ കൾച്ചറൽ ഫോറം തൃശൂർ ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കൾച്ചറൽ ഫോറം തൃശൂർ ജില്ലാ പ്രസിഡന്റായി അബ്ദുൽ വാഹിദിനെയും, ജനറൽ സെക്രട്ടറിയായി ഉമർ കളത്തിങ്ങലിനെയും, ട്രഷററായി നസീം മേപ്പാട്ടിനെയും തെരഞ്ഞെടുത്തു.
കജൻ ജോൺസൻ, ഷജീർ എം.എ, നാദിയ സാഹിർ എന്നിവരെ വൈസ് പ്രസിഡന്റുമാരായും ജ്യോതിനാദ്, സിമി അക്ബർ, ഫഹദ് ഇ.കെ, സലീം എൻ.പി എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. സുബൈർ സി.പി, ഖദീജാബി നൗഷാദ്, മർസൂഖ്, ഷംസീർ ഹസ്സൻ, നിഷാദ് ഇബ്രാഹിം എന്നിവർ വിവിധ വകുപ്പ് കൺവീനർമാരായും ഹരിദാസിനെ വളണ്ടിയർ ക്യാപ്റ്റനായും തെരഞ്ഞെടുത്തു. നൗഷാദ് ഒളിയത്ത്, നിഹാസ് എറിയാട്, മൻസൂർ പി.എം, ഷെറിൻ മുഹമ്മദ്, അലി ഹസ്സൻ, ഹാരിസ്.കെ, മുഹമ്മദ് ഷാക്കിർ എന്നിവരാണ് ജില്ലാ കമ്മിറ്റിയംഗങ്ങൾ.
ജില്ലാ ജനറൽ കൗൺസിലിൽ വെച്ചാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നത്. മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് റാഫി കൗൺസിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അനസ് ജമാൽ തെരഞ്ഞെടുപ്പിനു നേതൃത്വം നൽകി. അബ്ദുൽ വാഹിദ്, നിഹാസ് എറിയാട് തുടങ്ങിയവർ സംസാരിച്ചു.






