Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഫിഫ 2022 ഓർമകളുമായി ഖത്തർ ലോകകപ്പ് സുവനീർ 'ബിഷ്ത്' പ്രകാശനം ചെയ്തു

ഖത്തർ 2022 ലോകകപ്പ് ഫുട്‌ബോൾ ഓർമക്കായി യൂത്ത് ഫോറം ഖത്തർ പുറത്തിറക്കിയ 'ബിഷ്ത്' പ്രകാശന ചടങ്ങ്.


ദോഹ- ഖത്തർ ലോകകപ്പ് സുവനീർ 'ബിഷ്ത്' പ്രകാശനം ചെയ്തു. ഫിഫ ഖത്തർ 2022 ലോകകപ്പ് ഫുട്‌ബോൾ ഓർമക്കായി യൂത്ത് ഫോറം ഖത്തർ പുറത്തിറക്കിയതാണ് 'ബിഷ്ത്'. ലോകകപ്പ് ഫൈനലിന്റെ ഒന്നാം വാർഷിക ദിനമായ ഡിസംബർ 18 വൈകുന്നേരം ഹിൽട്ടൺ എംബസി സ്യൂട്ട് ഹോട്ടലിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ സ്‌പോർട്‌സ് സെന്റർ പ്രസിഡന്റ് ഇ.പി അബ്ദുറഹിമാൻ യൂത്ത് ഫോറം പ്രസിഡന്റ് എസ്.എസ് മുസ്തഫക്ക് സുവനീർ കൈമാറി.
കായിക രംഗത്ത് അവിസ്മരണീയമായ മുഹൂർത്തങ്ങൾ സമ്മാനിച്ച ലോകകപ്പിന്റെ ഓർമകൾ അതിന്റെ സാമൂഹിക, സാംസ്‌കാരിക വിശകലനങ്ങളോടെ ഒരു സുവനീറായി ചിട്ടപ്പെടുത്തിയ യൂത്ത് ഫോറത്തിന്റെ പ്രവർത്തനം ശ്ലാഘനീയമാണെന്ന് ഇ.പി അബ്ദുറഹിമാൻ അഭിപ്രായപ്പെട്ടു. 
ബിഷ്ത് എന്ന പേരിൽ തയാറാക്കിയ സുവനീർ യൂത്ത് ഫോറത്തിന്റെ വൈവിധ്യമാർന്ന പ്രവർത്തനങ്ങ
ളിൽ സുപ്രധാനമായൊരു അധ്യായമാ
ണെന്ന് പ്രസിഡന്റ് എസ്.എസ്. മുസ്തഫ സൂചിപ്പിച്ചു. എഡിറ്റർ അസ് ലം അബ്ദുൽറഹീം സുവനീർ പരിചയപ്പെടുത്തി സംസാരിച്ചു. 
ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, ഐ.എസ്.സി ജനറൽ സെക്രട്ടറി നിഹാദ് അലി, സി.ഐ.സി വൈസ് പ്രസിഡന്റ് അർഷദ് കെ.എ, സി.ഐ.സി കേന്ദ്ര സമിതി അംഗം കെ.സി അബ്ദുൽ ലത്തീഫ്, റേഡിയോ മലയാളം സി.ഇ.ഒ അൻവർ ഹുസൈൻ, ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് ഫൈസൽ ഹംസ, ഇന്ത്യൻ ഓതേഴ്‌സ് ഫോറം ജന. സെക്രട്ടറി ഹുസൈൻ കടന്നമണ്ണ, കാലിഗ്രഫി ആർട്ടിസ്റ്റ് കരീം ഗ്രാഫി, മാധ്യമംമീഡിയ വൺ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഖത്തർ ചെയർമാൻ റഹീം ഓമശ്ശേരി, മാധ്യമം ബ്യൂറോ ചീഫ് കെ.ഹുബൈബ് നന്തി, ഓട്ടോ ഫാസ്റ്റ്ട്രാക്ക് പ്രതിനിധി നിയാസ്, ഹെൽപ് ലൈൻ ഗ്രൂപ്പ് പ്രധിനിധി അഫ്‌സൽ ടി.എ തുടങ്ങിയവർ പരിപാടിയിൽ ആശംസകൾ നേർന്ന് സംസാരിച്ചു. യൂത്ത് ഫോറം സെക്രട്ടറി അഹമ്മദ് അൻവർ നന്ദി പറഞ്ഞു.

Tags

Latest News