തീവ്രക്രൈസ്തവ സംഘടനയായ കാസയുടെ കൊടി സബ് കലക്ടര്‍ ഉയർത്തിയത് വിവാദമായി

സബ് കലക്ടര്‍ കെ.മീര കാസയുടെ പതാകഉയര്‍ത്തുന്നു.

കൊച്ചി- കൊച്ചിന്‍ കാര്‍ണിവലില്‍ തീവ്ര ക്രൈസ്തവ സംഘടനയായ  കാസയുടെ പതാക ഉയര്‍ത്തിയത് വിവാദമായി. സ്ഥലം എം.എല്‍.എ കെ.ജെ മാക്സിയുടെ  സാന്നിധ്യത്തില്‍ ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ ആര്‍.മീരയാണ് പതാക ഉയര്‍ത്തിയത്. ഇതിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനമാണ് ഉയരുന്നത്. കൊച്ചിന്‍ കാര്‍ണിവല്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് ക്ലബ്ബുകളടക്കം നൂറോളം സംഘടനകളുടെ പതാകയാണ് വാസ്ഗോഡ ഗാമ സ്‌ക്വയറില്‍ ഉയര്‍ത്തിയത്. ഇക്കൂട്ടത്തിലാണ് തീവ്ര ക്രൈസ്തവ സംഘടനയായ കാസയുടെ പതാകയും ഉയര്‍ന്നത്. വര്‍ഗീയ പ്രചാരണം നടത്തിയതിന് പലതവണ കാസ ആരോപണ വിധേയമായിട്ടുണ്ട്. ഫോട്ടോ കാസ ഫേസ്ബുക്ക് പേജിലിട്ടതോടെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നു തുടങ്ങിയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


 

 

 

Latest News