ചാറ്റുകൾ തെരയാൻ വാട്‌സ്ആപ് വെബിൽ സൗകര്യം

കംപ്യൂട്ടർ  ഉപയോഗിക്കുന്നവർക്ക് പുതിയ ഫീച്ചറുകൾ ലഭ്യമാക്കി വാട്‌സ്ആപ്. 
ഉപയോക്താക്കൾക്ക് പഴയ ചാറ്റുകളും സന്ദേശങ്ങളും വേഗത്തിൽ കണ്ടെത്താൻ കഴിയുന്ന ചാറ്റ് ഫിൽട്ടർ ഫീച്ചറാണ് വാട്‌സ്ആപ് പുറത്തിറക്കിയത്.  ആവശ്യമുള്ള ഫിൽട്ടർ തെരഞ്ഞെടുത്ത് സംഭാഷണങ്ങൾ തരംതിരിക്കാൻ സഹായിക്കുന്നതാണ് ഫീച്ചർ.  
ബീറ്റാ ടെസ്റ്ററുകൾക്ക് ലഭ്യമായ ഫീച്ചർ ഉടൻ തന്നെ എല്ലാവർക്കുമായി ലഭ്യമാകുമെന്നും വാട്‌സ്ആപ്പിലെ പുതുമകളും മാറ്റങ്ങളും മുൻകൂട്ടി ഉപയോക്താക്കളിൽ എത്തിക്കുന്ന വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്തു. 
ഉപയോക്താക്കൾക്ക് സംഭാഷണങ്ങൾ തരം തിരിക്കാൻ ആവശ്യമായ ഫിൽട്ടറുകൾ ലഭ്യമാക്കാൻ ചാറ്റ് ലിസ്റ്റ് സ്‌ക്രീനിന്റെ മുകളിൽ ഒരു പുതിയ ലൈൻ ചേർത്തിട്ടുണ്ട്. അൺറീഡ്, കോൺടാക്‌സ്, ഗ്രൂപ്പ്‌സ് എന്നിവ തെരഞ്ഞെടുത്ത് ചാറ്റുകൾ ഫിൽട്ടർ ചെയ്യാൻ കഴിയും. നിലവിൽ ലഭ്യമായിട്ടില്ലെങ്കിൽ അടുത്ത ദിവസം തന്നെ ഈ ഫിൽട്ടർ ഫീച്ചർ ലഭിക്കും.  

Latest News