യുവതി പറഞ്ഞു, ബാത്ത് റൂമില്‍ പോയി വസ്ത്രം അഴിച്ചു; യുവാവിന് നഷ്ടം ആറു ലക്ഷം രൂപ

അഹമ്മദാബാദ്-യുവതിയുടെ പ്രലോഭനത്തില്‍ കുടുങ്ങി വസ്ത്രം അഴിച്ചുമാറ്റിയ യുവാവിന് നഷ്ടം ആറു ലക്ഷത്തോളം രൂപ.
ഗുജറാത്തിലെ സൂറത്തിലാണ് ഡയമണ്ട് തൊഴിലാളിയായ യുവാവിനെ കബളിപ്പിച്ച് പണം തട്ടിയതെന്ന് പോലീസ് പറഞ്ഞു
വാട്‌സ്ആപ്പ് വീഡിയോ കോളില്‍ വസ്ത്രമില്ലാതെ പ്രത്യക്ഷപ്പെട്ട യുവതി  32 കാരനേയും നഗ്നത കാണിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. യുവാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പൂജാ ശര്‍മ എന്നു പരിചയപ്പെടുത്തിയാണ് യുവാവിനെ ഫേസ് ബുക്ക് സുഹൃത്താക്കിയത്. തുടര്‍ന്ന് ഫോണ്‍ നമ്പറുകള്‍ പരസ്പരം കൈമാറി.
അതിനിടെയാണ് പൂജാ ശര്‍മ്മ വീഡിയോ കോള്‍ ചെയ്തത്. നഗ്‌നയായി വീഡിയോ കോള്‍ ചെയ്ത ശര്‍മ്മ യുവാവിനോട്  ബാത്ത്‌റൂമില്‍ പോയി വസ്ത്രങ്ങള്‍ അഴിച്ചുമാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


ബാത്ത് റൂമില്‍ പോയി യുവാവ് വസ്ത്രം അഴിച്ചുമാറ്റിയ ഉടന്‍ തന്നെ പൂജാ ശര്‍മ്മ കോള്‍ കട്ട് ചെയ്തതായി പരാതിയില്‍ പറയുന്നു. അല്‍പസമയത്തിനുശേഷം മറ്റൊരു നമ്പറില്‍ നിന്ന് താന്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയതിന്റെ വീഡിയോ അയച്ചുതന്നു. മറ്റൊരു നമ്പറില്‍ നിന്ന് വിളിച്ച് ഒരാള്‍ തന്നെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു.
അടുത്ത ദിവസം ഡിഎസ്പി സുനില്‍ ദുബെ എന്ന് സ്വയം പരിചയപ്പെടുത്തി പോലീസ് യൂണിഫോം ധരിച്ചയാള്‍ യുവാവിന് വീഡിയോ കോള്‍ ചെയ്തു.
വീഡിയോ ഡിലീറ്റ് ചെയ്യുന്നതിന് വ്യാജ യൂട്യൂബ് അക്കൗണ്ട് ഉടമയായ സഞ്ജയ് സിംഘാനിയയെ വിളിക്കാന്‍ ഡിഎസ്പി എന്നു പരിചയപ്പെടുത്തിയ ആള്‍ ആവശ്യപ്പെട്ടു. ഭീഷണിയെ തുടര്‍ന്ന് പല തവണയായി 5.65 ലക്ഷം രൂപ കൈമാറിയതായി പരാതിയില്‍ പറയുന്നു. പണം നല്‍കിയിട്ടും  ഭീഷണി ആവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് യുവാവ് പോലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചത്.

 

Latest News