കൊച്ചി- പ്രശസ്ത കന്നഡ താരം രാജ് ബി. ഷെട്ടി നായകനായെത്തിയ ടോബി ഡിസംബര്‍ 22 മുതല്‍ സോണി ലീവില്‍ പ്രദര്‍ശിപ്പിക്കും. കേരളത്തിലും പ്രദര്‍ശന വിജയം കരസ്ഥമാക്കിയ ടോബിയുടെ സംവിധായകന് മലയാളികൂടിയായ ബാസില്‍ എ. എല്‍. ചാലക്കല്‍ ആണ്.
കെട്ടുറപ്പുള്ള കഥയും മികവുറ്റ സംവിധാനവും കൈ മുതലുള്ള ടോബിയില്‍ മലയാളിയായ മിഥുന് മുകുന്ദന്റെ ഗരുഡ ഗമന വൃഷഭ വാഹനക്കും റോഷാക്കിനും ശേഷമുള്ള അത്യുഗ്രന്‍ സംഗീതവും പ്രേക്ഷകരെ ആകര്‍ഷിക്കുന്നതാണ്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും തങ്ങളുടെ മികവാര്‍ന്ന പ്രകടനമാണ് ചിത്രത്തില്‍ സമ്മാനിക്കുന്നത്. രാജ് ബി. ഷെട്ടി, ചൈത്ര ജെ. ആചാര്, സംയുക്ത ഹൊറനാട്, രാജ് ദീപക് ഷെട്ടി, ഗോപാലകൃഷ്ണ ദേശ്പാണ്ഡെ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്.
ലൈറ്റര്‍ ബുദ്ധ ഫിലിംസ്, അഗസ്ത്യ ഫിലിംസ്, കോഫി ഗാംഗ് ബാനറില്‍ ഒരുങ്ങിയ ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് കേരളത്തില്‍ വിതരണം ചെയ്തത്. രവി റായ് കലസ, ലൈറ്റര്‍ ബുദ്ധാ ഫിലിംസ്, കോഫി ഗാങ് സ്റ്റുഡിയോസ്, ബാലകൃഷ്ണ അര്‍വാങ്കര്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ടോബിയുടെ ഛായാഗ്രഹണവും എഡിറ്റിംഗ് പ്രവീണ്‍ ശ്രിയാനും നിതിന്‍ ഷെട്ടിയും നിര്‍വ്വഹിക്കുന്നു. പി. ആര്. ഓ: പ്രതീഷ് ശേഖര്‍.






