സ്പീക്കര്‍ ഷംസീറിന് തിരുത്തുമായി മുജാഹിദ് നേതാക്കള്‍

ദമാം-സ്ത്രീധനത്തിന്റെ പേരില്‍ ഡോ. ഷഹാന ആത്മഹത്യ ചെയ്തപ്പോള്‍ കേരളത്തിലെ മതനേതൃത്വം മൗനം പാലിച്ചു എന്ന നിയമ സഭാ സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ പ്രസ്താവനക്കെതിരെ മുജാഹിദ് നേതാക്കള്‍ രംഗത്ത്. സ്ത്രീധനത്തിന്റെ പേരിരില്‍ ഡോ.ഷഹാന ആത്മഹത്യ ചെയ്തപ്പോള്‍ മതനേതൃത്വം മൗനം പാലിച്ചു എന്നത് തികച്ചും ആരോപണം മാത്രമാണെന്നും ഡോ.ഷഹാന ആത്മഹത്യ ചെയ്ത അന്ന് തന്നെ 'സ്ത്രീധനം ആവിശ്യപ്പെട്ടതിന്റെ പേരില്‍ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവം കേരളത്തിലെ സാമൂഹ്യന്തരീക്ഷത്തിന്റെ  പൈശാചിക മുഖമാണെന്ന് മുജാഹിദ് പ്രസ്ഥാനത്തിന്റെ പണ്ഡിത സംഘടനയായ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസ്താവന ഇറക്കിയിരുന്നുവെന്ന്് കെ.എന്‍.എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ: ഹുസൈന്‍ മടവൂരും കെ.ജെ.യു സെക്രട്ടറി ഹനീഫ് കായക്കൊടിയും ഐ.എസ്.എം സംസ്ഥാന ജന:സെക്രട്ടറി ഷുക്കൂര്‍ സ്വലാഹിയും ഇന്ത്യന്‍ ഇസ്ലാഹി സെന്റെര്‍ ദമാം ഏരിയ വൈസ് പ്രസിഡന്റ് അഫ്‌സല്‍ കയ്യങ്കോടും ഫേസ് ബുക്കില്‍ കുറിച്ചു.
ഡിസംബര്‍ ആറി ന് ഡോക്ടര്‍ സ്ത്രീധത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്യുന്നു. പിറ്റെ ദിവസം കേരളത്തിലെ ജുമുഅ ഖുതുബകളില്‍ അടക്കം സ്ത്രീധനത്തിനെതിരെ ശക്തമായി ജനങ്ങളെ ഉത്ഭുദ്ധരാക്കിയിരുന്നുവെന്നും സ്ത്രീധനം എന്നത് കേവലം വാര്‍ത്തകളില്‍ നിറയുമ്പോള്‍ മാത്രം പ്രതികരിക്കേണ്ട വിഷയമല്ലെന്നും സ്ത്രീധത്തിനും വിവാഹ ആര്‍ഭാഡത്തിനുമെതിരെ സമൂഹത്തെ ബോധവല്‍ക്കരിക്കാന്‍ 'ബിസ്മി' എന്ന പ്രത്യേഗ വിംഗ് തന്നെ മുജാഹിദ് പ്രസ്ഥാനത്തില്‍ ഉണ്ടെന്നും നേതാക്കള്‍ പറഞഞു.
സ്ത്രീധനം അനിസ്ലാമികം,സ്ത്രീധനം വാങ്ങരുത് കൊടുക്കരുത്,പ്രോത്സാഹിപ്പിക്കരുത് ,എന്ന മുദ്രാവാക്യവുമായി കേരളത്തിന്റെ തെരുവുകളില്‍ മുജാഹിദ് പ്രസ്ഥാനം നടത്തിയ പോരാട്ടം ചരിത്രങ്ങളില്‍ ഇടം നേടിയതാണെന്നും മുജാഹിദ് നേതാക്കള്‍ അവകാശപ്പെട്ടു.
സംഭവം നടന്ന് തൊട്ടടുത്ത വെള്ളിയാഴ്ചയിലെ കോഴിക്കോട് പാളയം പള്ളിയില്‍ കെ.എന്‍.എം ംസ്ഥാന വൈസ് പസിഡന്റ് ഡോ: ഹുസൈന്‍ മടവൂര്‍  സ്ത്രീധന വിവാഹത്തിനെതിരെ നടത്തിയ ജുമുഅ ഖുതുബ യൂട്യൂബില്‍ ഇന്നും ലഭ്യമാണ്. ഇതുപോലെ കേരളത്തിലെ പള്ളികളില്‍ മത പണ്ഡിതന്മാര്‍ കൃത്യമായി സ്ത്രീധനത്തിനെതിരെ പ്രതികരിച്ചിട്ടുണ്ടെന്നും മുജാഹിദ് നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

 

 

Latest News