മകളെ മര്‍ദ്ദിക്കാന്‍ സുഹൃത്തിന് കൂട്ടുനിന്നു;  സീരിയല്‍ താരം റാണി അറസ്റ്റില്‍

തിരുവനന്തപുരം- മകളെ മര്‍ദ്ദിക്കാന്‍ സുഹൃത്തിന് കൂട്ടുനിന്ന സംഭവത്തില്‍ അമ്മ അറസ്റ്റില്‍. കേസില്‍ സീരിയല്‍ താരം റാണിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമ പ്രകാരമാണ് റാണിയെ കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടാമത്തെ ഭര്‍ത്താവിലെ മകളെ സുഹൃത്തായ സുബിന്‍ മര്‍ദ്ദിച്ചപ്പോള്‍ സഹായം ചെയ്തു നല്‍കിയെന്നാണ് കേസ്. സുബിനെ നേരെത്തെ അറസ്റ്റ് ചെയ്തിരുന്നു. 16 വയസുള്ള മകളെ മര്‍ദിക്കാനാണ് റാണി കൂട്ടുനിന്നത്.

Latest News