Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വാജ്‌പേയിയെ വിമർശിച്ചു; കോളേജ് പ്രൊഫസറെ വലിച്ചിറക്കി തല്ലിച്ചതച്ചു

മുംബൈ- മുൻ പ്രധാനമന്ത്രി എ.ബി വാജ്‌പേയിക്കെതിരെ പരാമർശം നടത്തിയെന്നാരോപിച്ച് സർവകലാശാല അധ്യാപകനെ മർദ്ദിച്ചത് അതിക്രൂരമായി. ബിഹാറിലെ മൊതിഹാരി സെൻട്രൽ യൂണിവേഴ്‌സിറ്റി പ്രൊഫസർ സഞ്ജയ് കുമാറിനെയാണ് സംഘം മർദ്ദിച്ചത്. പ്രൊഫസറെ അദ്ദേഹം താമസിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്ന് താഴേക്ക് വലിച്ചിഴച്ചുകൊണ്ടു വന്ന് മർദ്ദിക്കുകയായിരുന്നു. തന്നെ പച്ചക്ക് കത്തിക്കുമെന്നും അക്രമികൾ ഭീഷണി മുഴക്കിയെന്ന് സഞ്ജയ് കുമാർ പറഞ്ഞു. ഉടൻ പാറ്റ്‌നയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രൊഫസറെ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനെ തുടർന്നാണ് പ്രാദേശിക ആശുപത്രിയിൽനിന്ന് ഇവിടേക്ക് മാറ്റിയത്. വാജ്‌പേയിക്കെതിരെ കമന്റിട്ടതിനല്ല, സർവകലാശാല വി.സിയുടെ നിലപാടിനെ വിമർശിച്ചതിനാണ് തന്നെ ആക്രമിച്ചതെന്നാണ് പ്രൊഫസറുടെ വാദം.
 

Latest News