റിയാദ്-പക്ഷാഘാതത്തെ തുടര്‍ന്ന് റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. പാലക്കാട് എടത്തറ അഞ്ചാം മൈല്‍ സ്വദേശി സലീം കാപ്പില്‍ (48) ആണ് മരിച്ചത്.
റിയാദ് ന്യൂ സനാഇയ്യയിലെ ഫാക്ടറിയിലെ തൊഴിലാളിയായിരുന്നു.
രണ്ടാഴ്ച മുമ്പാണ് പക്ഷാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സക്ക് ശേഷം വെള്ളിയാഴ്ച നാട്ടില്‍ പോകാനിരിക്കെയാണ് മരണം. തനിമ കലാസാംസ്‌കാരിക വേദി പ്രവര്‍ത്തകനായിരുന്നു. അഞ്ച് മക്കളുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)