മനഃപൂര്‍വമായ ആക്രമണം ഇതാദ്യമല്ല; വിവാദങ്ങളില്‍ മറുപടിയുമായി ജീത്തു ജോസഫ്

കൊച്ചി- മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ചിത്രം നേര് നാളെ റിലീസ് ആകുകയാണ്. എന്നാല്‍, ചിത്രത്തിന്റെ കഥ മോഷ്ടിച്ചതാണെന്ന ദീപക് ഉണ്ണിയുടെ ആരോപണം വിവാദമായിരുന്നു. ഇദ്ദേഹത്തിന്റെ ഹരജി ഹൈക്കോടതി തള്ളിയതിനു പിന്നാലെ വിവാദങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കയാണ് സംവിധായകന്‍.
മനഃപൂര്‍വമായ ആക്രമണം താന്‍ നേരിടുന്നത് ഇത് ആദ്യമല്ലെന്നും പ്രേക്ഷകരെയാണ് തനിക്ക് വിശ്വാസമെന്നും ജീത്തു ജോസഫ് പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
കുറിപ്പ് വായിക്കാം

നാളെ നേര് റിലീസാണ്.
ഇതുവരെ കൂടെ നിന്നത് പോലെ തന്നെ മുന്നോട്ടും സപ്പോര്‍ട്ട് ഉണ്ടാവുമല്ലോ.
പിന്നേ, നേരിന്റെ കഥയുടെ അവകാശം പറഞ്ഞു ചിലര്‍ രംഗത്ത് വന്നത് എല്ലാവരും അറിഞ്ഞു കാണുമല്ലോ.
പല ഓണ്‍ലൈന്‍ ചാനലുകളും കേസിന് പോയ ആളുടെ കഥ പബ്ലിഷ് ചെയ്തിട്ടുണ്ട്.
(ഹൈദരാലിയുടെ അടക്കം). നിങ്ങളത് കേട്ടിട്ട് നേര് സിനിമ കണ്ട് വിലയിരുത്തൂ. ഇത്തരം ആരോപണങ്ങളില്‍ എത്രമാത്രം കഴമ്പ് ഉണ്ടെന്ന്..
അത് മാത്രമേ എനിക്ക് പറയാന്‍ ഉള്ളു..
മനഃപൂര്‍വമായ ആക്രമണം ഞാന്‍ നേരിടുന്നത് ഇത് ആദ്യമായി അല്ല.
എനിക്ക് വിശ്വാസം എന്റെ പ്രേക്ഷകരെയാണ്..
പ്രേക്ഷകര്‍ ഞാന്‍ നല്‍കുന്ന വിശ്വാസം എനിക്ക് തിരിച്ചും തരുന്നുണ്ട്.
നിങ്ങള്‍ക്ക് ഇഷ്ടപെടുന്ന ചിത്രം തന്നെയാവും നേര്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

Latest News