അബ്ബാസിയ മദ്രസ അറബിക് ഡേ ആഘോഷിച്ചു

കുവൈത്ത് സിറ്റി അബ്ബാസിയ ഇസ്‌ലാഹി സെന്റർ മദ്രസയിൽ നടന്ന അറബിക് ഡേ ആഘോഷത്തിൽ നിന്ന്.

കുവൈറ്റ് സിറ്റി- ഇന്ത്യൻ ഇസ്‌ലാഹി സെന്റർ അബ്ബാസിയ മദ്രസ അറബിക് ഡേ ആഘോഷിച്ചു. വിദ്യാർഥികളുടെ വിവിധ മത്സര പരിപാടികൾ നടത്തി. സംഗമം ഐ.ഐ.സി ഉപാധ്യക്ഷൻ അബൂബക്കർ സിദ്ദീഖ് മദനി ഉദ്ഘാടനം ചെയ്തു. ആരിഫ് പുളിക്കൽ അധ്യക്ഷത വഹിച്ചു. ഷമീം ഒതായി സംസാരിച്ചു. പരിപാടികൾക്ക് അധ്യാപകർ നേതൃത്വം നൽകി.

 

Tags

Latest News