മസ്‌കത്ത്-അബുദാബി ബസ് സർവീസിൽ തിരക്കേറുന്നു

മസ്‌കത്ത്- ഒമാൻ ദേശീയ കമ്പനിയായ മുവാസലാത്തിന്റെ കീഴിൽ ആരംഭിച്ച മസ്‌കത്ത്-അബുദബി ബസ് സർവീസിൽ യാത്രക്കാരുടെ തിരക്കേറുന്നു. രണ്ടു മാസത്തിനിടെ 7000 പേരാണ് ഈ സർവീസ് ഉപയോഗിച്ചത്. ഒക്ടോബർ ഒന്ന് മുതൽ നവംബർ 30 വരെയുള്ള കണക്കാണിത്. കോവിഡിനെ തുടർന്ന് ബസ് സർവീസ നിർത്തിവെച്ചിരിക്കുകയായിരുന്നു. പിന്നീട് ഒക്ടോബറിലാണ് പുനരാരംഭിച്ചത്.
മസ്‌ക്കത്ത്, ബുറൈമി, അൽ ഐൻ വഴിയാണ് അബുദാബിയിലേക്ക് സർവീസ് നടത്തുന്നത്. 23 കിലോ ഗ്രാം ലഗേജും ഏഴ് കിലോ ഹാൻഡ് ബാഗുമാണ് അനുവദിക്കുക. 11.5 റിയാൽ ആണ് വൺവെ ടിക്കറ്റ് നിരക്ക്.

Tags

Latest News