മനാമ- അൽ ഫുർഖാൻ ഇംഗ്ലീഷ് മീഡിയം ഇസ്‌ലാമിക് മദ്രസ 52-ാമത് ബഹ്‌റൈൻ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. അദ്‌ലിയ അൽ ഫുർഖാൻ ആസ്ഥാനത്തെ മദ്രസ ഹാളിൽ നടന്ന പരിപാടിയിൽ വിദ്യാർഥികൾക്കായി ക്വിസ്, ഇസ്‌ലാമിക ഗാനം, അറബി ഗാനം, ഖുർആൻ പാരായണം, പ്രസംഗം, കഥ കഥനം, ഖുർആൻ പരിഭാഷ, കാലിഗ്രാഫി എന്നീ വിഷയങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു.
മദ്രസ പ്രിൻസിപ്പാൾ സൈഫുല്ല ഖാസിം അധ്യക്ഷത വഹിച്ചു. ശൈഖ് മുദഫിർ ഉദ്ഘാടനം നിർവഹിച്ചു. മത്സര വിജയികൾക്ക് സമ്മാന വിതരണം നടത്തി. അധ്യാപികമാരായ ഷജാബീൻ, ആരിഫ, റജീന, സമീറ, ബിനൂഷ, ഇഷ, ഹൈഫ, സജിത എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ഫാറൂഖ് മാട്ടൂൽ, ഇല്യാസ് കക്കയം, അനൂപ് തിരുർ, മനാഫ് കബീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.






