തൃശൂർ ജില്ലാ കെ.എം.സി.സി മെഡിക്കൽ, രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു 

ദുബായ് കെ.എം.സി.സി തൃശൂർ ജില്ലാ സൗജന്യ മെഡിക്കൽ ക്യാമ്പ് ഡോ. മുഹമ്മദ് കാസിം ഉദ്ഘാടനം ചെയ്യുന്നു.

ദുബായ്- രാജ്യത്തിന്റെ 52-ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കെ.എം.സി.സി തൃശൂർ ജില്ലാ കമ്മിറ്റി മെഡിക്കൽ, രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു. പ്രസിഡന്റ് ജമാൽ മനയത്തിന്റെ അധ്യക്ഷതയിൽ അൽ ഷിഫാ അൽ ഖലീജ് മെഡിക്കൽ സെന്ററിൽ നടന്ന ചടങ്ങിൽ  മെഡിക്കൽ ക്യാമ്പ് ഡോ. മുഹമ്മദ് കാസിം ഉദ്ഘാടനം നിർവഹിച്ചു. ഡോ. ഇജാസ് കാദർ, ഡോ. തസ്‌നിം കാസിം, ഷബീബ് പുന്നോത്ത്, ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി ഗഫൂർ പട്ടിക്കര, മുൻ സ്‌റ്റേറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് വെട്ടുകാട്, സത്താർ കരൂപ്പടന്ന, ചെയർമാൻ ആർ.വി.എം മുസ്തഫ, ജനറൽ കൺവീനർ മുഹമ്മദ് അക്ബർ ചാവക്കാട്, കൺവീനർമാരായ ബഷീർ സൈദ്, മുസ്തഫ വടുതല എന്നിവർ നേതൃത്വം നൽകി. വിവിധ മണ്ഡലം ഭാരവാഹികളായ സത്താർ മാമ്പ്ര, ബഷീർ വരവൂർ, ശകീർ കുന്നിക്കൽ എന്നിവർ സംബന്ധിച്ചു. ആരോഗ്യ വകുപ്പിന്റെ രക്തദാന സെന്ററിൽ നടന്ന പരിപാടിയിൽ രക്ത ദാന ക്യാമ്പ് ദുബായ് കെ.എം.സി.സി സ്‌റ്റേറ്റ് സെക്രട്ടറി അഷ്‌റഫ് കൊടുങ്ങല്ലൂരും ഉദ്ഘാടനം നിർവഹിച്ചു.

 

Tags

Latest News