സ്വര്‍ണവില വീണ്ടും വര്‍ധിച്ചു; 280 രൂപ കൂടി പവന്റെ വില 46,200

കൊച്ചി-സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും പവന് 46,000ന് മുകളില്‍. ഇന്ന് 280 രൂപയാണ് വര്‍ധിച്ചത്. 46,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 5775 രൂപയായി.
ഈ മാസം നാലിന് 47,000 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു. പിന്നീട് 13 വരെയുള്ള ഒമ്പതു  ദിവസം സ്വര്‍ണവില തുടര്‍ച്ചയായി കുറഞ്ഞു.

13ന് 45,320 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ ശേഷം തൊട്ടടുത്ത ദിവസം ഒറ്റയടിക്ക് 800 രൂപയാണ് വര്‍ധിച്ചത്. 360 രൂപ താഴ്ന്ന സ്വര്‍ണവിലയാണ് കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്.
ഓഹരി വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ ഇപ്പോള്‍ സ്വര്‍ണ വിലയില്‍ പ്രധാനമായും പ്രതിഫലിക്കുന്നത്.

 

Latest News