കൊച്ചി- പ്രളയത്തെതുടർന്ന് വിവിധ സ്ഥലങ്ങളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനാണ് പ്രഥമ പരിഗണന നൽകുകയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷമാണ് മോഡി ഇങ്ങിനെ ട്വീറ്റ് ചെയ്തത്. എൻ.ഡി.ആർ.എഫ്, ബി.എസ്.എഫ്, സി.ഐ.എസ്.എഫ്, ആർ.എ.എഫ് എന്നീ സേനകളെ രക്ഷാദൗത്യത്തിനും റിലീഫ് പ്രവർത്തനങ്ങൾക്കുമായി വിന്യസിച്ചിട്ടുണ്ട്.

കേരളത്തിലെ ജനങ്ങളുടെ പോരാട്ടവീര്യത്തെ അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്തിനാവശ്യമായ മുഴുവൻ സഹായങ്ങളും നൽകും. സാമ്പത്തിക, സാങ്കേതിക സഹായങ്ങൾ ലഭ്യമാക്കുമെന്നും മോഡി വ്യക്തമാക്കി.







