അച്ഛന്റെ ചികിത്സക്കും കല്യാണത്തിനും കടം വാങ്ങി; എ.ടി.എം കവര്‍ച്ചക്ക് ശ്രമിച്ച യുവാവ് പിടിയില്‍

ന്യൂദല്‍ഹി- പിതാവിന്റെ കാന്‍സര്‍ ചികിത്സയ്ക്കായി വായ്പയെടുത്ത പണം തിരിച്ചടക്കാന്‍ എ.ടി.എം കൊളളയടിക്കാന്‍ ശ്രമിച്ച യുവാവ് ദല്‍ഹിയില്‍ പിടിയിലായി.
അഞ്ചാം ക്ലാസ് വരെ പഠിച്ച 30 കാരനായ ഇ- റിക്ഷാ െ്രെഡവറാണ് പിതാവിന്റെ കാന്‍സര്‍ ചികിത്സയ്ക്ക് മറ്റും വായ്പ വാങ്ങിയ പണം തിരികെ നല്‍കുന്നതിന് ദല്‍ഹിയിലെ ആക്‌സിസ് ബാങ്കിന്റെ എടിഎം കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ചത്.
എടിഎം ക്യാബിനിനുള്ളില്‍ ഇലക്ട്രിക് കട്ടറും സ്‌ക്രൂെ്രെഡവറും മറ്റ് സാധനങ്ങളും പോലീസ് കണ്ടെടുത്തു. ശ്യമിന് എട്ടുലക്ഷത്തോളം രൂപ കടമുണ്ട്. അച്ഛന്റെ ചികിത്സയ്ക്കും കാര്‍ വാങ്ങാനും കല്യാണത്തിനുമായാണ് കടം വാങ്ങിയിരുന്നതെന്ന് പോലീസ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News