പാലക്കാട് - ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭയിൽ ചെയർപേഴ്സൺ പ്രിയ അജയൻ രാജിവച്ചു. പാർട്ടിയിലെ അഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് ജില്ലാ നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് നഗരസഭാ ചെയർപേഴ്സന്റെ രാജി. ചെയർപേഴ്സണെതിരെ ഒരുവിഭാഗം ബി.ജെ.പി അംഗങ്ങൾ അതൃപ്തിയുമായി രംഗത്തെത്തിയിരുന്നു. ഇതേ തുടർന്നാണ് ബി.ജെ.പി നേതൃത്വം രാജി ആവശ്യപ്പെട്ടത്.