പാലക്കാട് നഗരസഭാ ചെയർപേഴ്‌സൺ രാജിവച്ചു; രാജി ബി.ജെ.പിയിലെ ഒരു വിഭാഗത്തിന്റെ അതൃപ്തിക്ക് പിന്നാലെ

പാലക്കാട് - ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭയിൽ ചെയർപേഴ്‌സൺ പ്രിയ അജയൻ രാജിവച്ചു. പാർട്ടിയിലെ അഭ്യന്തര പ്രശ്‌നങ്ങളെ തുടർന്ന് ജില്ലാ നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് നഗരസഭാ ചെയർപേഴ്‌സന്റെ രാജി.  ചെയർപേഴ്‌സണെതിരെ ഒരുവിഭാഗം ബി.ജെ.പി അംഗങ്ങൾ അതൃപ്തിയുമായി രംഗത്തെത്തിയിരുന്നു. ഇതേ തുടർന്നാണ് ബി.ജെ.പി നേതൃത്വം രാജി ആവശ്യപ്പെട്ടത്.
 

Latest News