Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കെഎസ്ആര്‍ടിസിക്ക് പെന്‍ഷന്‍  നല്‍കാന്‍  71 കോടി അനുവദിച്ചു

തിരുവനന്തപുരം- കെഎസ്ആര്‍ടിസിക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായമായി 71 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിനായാണ് തുക അനുവദിച്ചത്. നവംബര്‍ മുതല്‍ പെന്‍ഷന് ആവശ്യമായ തുക സഹകരണ സംഘങ്ങളുടെ കണ്‍സോഷ്യം വഴി ലഭ്യമാക്കാനായിരുന്നു മുന്‍ തീരുമാനം. ഇതിന്റെ നടപടികള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് ഈ മാസത്തെ പെന്‍ഷന്‍ വിതരണത്തിന് ആവശ്യമായ തുക സര്‍ക്കാര്‍ സഹായമായി ലഭ്യമാക്കാന്‍ തീരുമാനിച്ചത്.
കോര്‍പറേഷന് ഒമ്പത് മാസത്തിനുള്ളില്‍ 1335 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. ഈവര്‍ഷത്തെ ബജറ്റ് വകയിരുത്തിയിട്ടുള്ളത് 900 കോടിയും. രണ്ടാം പിണറായി സര്‍ക്കാര്‍ 5034 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് സഹായമായി നല്‍കിയത്. ഒന്നാം പിണറായി സര്‍ക്കാര്‍ 4936 കോടി നല്‍കി. രണ്ട് എല്‍ഡിഎഫ് സര്‍ക്കാരുകള്‍ ഏഴര വര്‍ഷത്തിനുള്ളില്‍ നല്‍കിയത് 9970 കോടി രൂപയാണ്. യുഡിഎഫ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തെ ആകെ സഹായം 1543 കോടി രൂപയാണ്.

Latest News