ഇന്ത്യന്‍ സിനിമയിലെ പ്രമുഖരായ നിരവധി താരങ്ങളാണ് കേരളത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. കേരളത്തിന്റെ നിലവിലത്തെ അവസ്ഥ പേടിപ്പെടുത്തുന്നു എന്നാണ് അമിതാഭ് ബച്ചന്‍ പറയുന്നത്. എമര്‍ജന്‍സി നമ്പറുകളും അദ്ദേഹം ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്. കേരളത്തിലുണ്ടാവുന്നത് വലിയ ദുരന്തമാണ്. നിങ്ങള്‍ക്ക് എങ്ങനെ ചെയ്യാന്‍ പറ്റുമോ അതുപോലെ കേരളത്തെ സഹായിക്കാന്‍ നിങ്ങള്‍ ശ്രമിക്കണമെന്നും കേരളത്തിനായി പ്രാര്‍ത്ഥിക്കണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങളില്‍ കഴിയുന്ന സഹായം എത്തിക്കാനും താരം പറയുന്നുണ്ട്.
ദുരന്തത്തില്‍ അപകടപ്പെട്ടവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്. കേരളത്തിന് നമ്മുടെ എല്ലാവരുടെയും സഹായം അത്യാവശ്യമായി വേണ്ട സാഹചര്യമാണ്. അതിനാല്‍ ചെറുതോ വലുതോ ആയ എല്ലാം അവര്‍ക്ക് വേണ്ടി ദാനം ചെയ്യുക. രക്ഷാപ്രവര്‍ത്തകരിലേക്ക് എങ്ങനെ സഹായങ്ങള്‍ എത്തിക്കാമെന്നുള്ളതിന്റെ വിവരങ്ങളും ശ്രദ്ധ കപൂര്‍ പങ്കുവെച്ചിരുന്നു.
രക്ഷാപ്രവര്‍ത്തനം നടത്തുന്ന സൈന്യത്തിന്റെ ചിത്രങ്ങള്‍ റാണ ദഗ്ഗുപതി പങ്കുവെച്ചു. . ഇത് ഷെയര്‍ ചെയ്ത് കൊണ്ടാണ് ദിയ മിര്‍സയും രംഗത്തെത്തിയത്. കേരളത്തിന് വേണ്ടി സഹായങ്ങളെത്തിക്കുന്നവരെ ബഹുമാനിക്കുകയാണ്. സംസ്ഥാനത്തിന് വേണ്ടി പ്രാര്‍ത്ഥനകള്‍ ഉണ്ടാവുമെന്നാണ് ദിയ മിര്‍സ പറയുന്നത്.
കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെയുണ്ടാവാത്ത ദുരന്തത്തെയാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. അതിനാല്‍ ഈ വാര്‍ത്ത ലോകം മുഴുവന്‍ വ്യാപിക്കുക. എന്നിട്ട് കേരളത്തെ സഹായിക്കു എന്നാണ് നടി പറയുന്നത്.
ഇത്രയും മതിയെന്ന് ഒരിക്കലും പറയരുത്. കാരണം ഇത് ദേശീയ ശ്രദ്ധ ആവശ്യമായ സമയമാണിത്. നിങ്ങള്‍ക്ക് കഴിയുന്ന തരത്തില്‍ ദയവ് ചെയ്ത് എല്ലാവരും സഹായിക്കണം. അതിന് വേണ്ടിയുള്ള വിവരങ്ങള്‍ ഇതൊക്കെയാണെന്നും നേഹ പറയുന്നു. കേരളത്തില്‍ സംഭവിക്കുന്ന ദുരന്തത്തില്‍ വളരെയധികം വേദനപ്പിക്കുന്നു. എന്റെ ബാല്യകാലത്തിലെ ഓര്‍മ്മകള്‍ അവിടെയാണുള്ളത്. എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൊടുക്കണമെന്നും താരം പറയുന്നു.
നിങ്ങളുടെ ചെറിയ സംഭാവനകള്‍ വരെ ചിലരുടെ ജീവിതത്തില്‍ വലിയ വ്യത്യാസങ്ങളുണ്ടാക്കും. അതിനാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നാണ് തമന്ന പറയുന്നത്.
കേരളത്തെ സഹായിക്കാന്‍ സംഗീത പരിപാടി സംഘടിപ്പിക്കാന്‍ തയ്യാറാണെന്നാണ് സംഗീത സംവിധായകന്‍ വിശാല്‍ ഡാഡ്‌ലാനി അറിയിച്ചത്.
കേരളത്തെ ഒറ്റയടിക്ക് വെള്ളപ്പൊക്കം കാര്‍ന്ന് തിന്നുകയാണ്. കേരളത്തെ ബാധിച്ച വെള്ളപ്പൊക്കവും പ്രളയവും ഇപ്പോഴും ദേശീയ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തു തുടങ്ങിയിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിനായി നിരവധിയാളുകള്‍ രംഗത്തുണ്ട്. പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് ദേശീയ മാധ്യമങ്ങളില്‍ നിന്നും വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നില്ല എന്നു ചൂണ്ടിക്കാട്ടി തെന്നിന്ത്യന്‍ നടന്‍ സിദ്ധാര്‍ത്ഥ് രംഗത്ത് എത്തി. എല്ലാവരോടും ഞാന്‍ അപേക്ഷിക്കുകയാണ് കേരളത്തെ സഹായിക്കണം. ഇത്രയും വലിയ ദുരന്തമുണ്ടായിട്ടും ആവശ്യമായ പരിഗണന കിട്ടുന്നില്ല എന്നത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. 2015 ല്‍ ചെന്നൈയില്‍ പ്രളയമുണ്ടായപ്പോള്‍ ദേശീയ മാധ്യമങ്ങള്‍ ഞങ്ങളോട് കാണിച്ച താല്‍പര്യരാഹിത്യമാണ് എനിക്ക് ഇവിടെ ഓര്‍മ വരുന്നത്. ചെന്നൈ കണ്ടതിനേക്കാള്‍ വലിയ ദുരന്തമാണ് കേരളം അഭിമുഖീരിക്കുന്നത്-സിദ്ധാര്‍ത്ഥ് പറഞ്ഞു.